Breaking News

മലയോരത്ത് വ്യാപിക്കുന്ന മയക്കുമരുന്നിനെതിരെ അധികൃതരുടെ നിസംഗത അവസാനിപ്പിക്കണം ; സംഘമിത്ര പുരുഷസ്വയം സഹായ സംഘം വാർഷിക പൊതുയോഗം സമാപിച്ചു


പുങ്ങംചാൽ : എം. ഡി. എം. എ. പോലുള്ള മയക്കു മരുന്ന് ഉൾപ്പെടെ ഉള്ള ലഹരി വസ്തുക്കൾ നാട്ടിൽ സുലഭമാകുമ്പോഴും അധികൃതർ കാണിക്കുന്ന നിസംഗത അവസാനി പ്പിക്കണമെന്ന് സംഘമിത്ര പുരുഷസ്വയം സഹായ സംഘം വാർഷിക യോഗം ആവശ്യപ്പെട്ടു...

കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തിൽ നടന്ന പൊതു യോഗവും കുടുംബ സംഘമവും പ്രസിഡന്റ് വിനോദ് കുമാർ ഉത്ഘാടനം ചെയ്തു. പി. വേണു ഗോപാൽ അധ്യ ക്ഷതവഹിച്ചു. കെ. മധു. ഷിബു പുങ്ങംചാൽ. അഖിൽ പുങ്ങംചാൽ. മധു പി. കെ. തുടങ്ങിയവർ പ്രസംഗിച്ചു..

ഭാരവാഹികൾ :എ. സി. വിനോദ് കുമാർ ((പ്രസിഡന്റ് ) പി. വേണു ഗോപാൽ (വൈസ് പ്രസിഡന്റ് ) അഖിൽ പി. വി. (സെക്രട്ടറി ) ശശി. ടി. വി.. രാജേഷ് പള്ളിക്കൈ (ജോ യിന്റ് സെക്രട്ടറിമാർ ) മധു. കെ. (ട്രഷറർ )

No comments