Breaking News

ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധ; 50 ഓളം പേർ ചികിത്സ തേടി


ചെറുവത്തൂരില്‍ ക്ഷേത്രം കളിയാട്ടത്തോടനുബന്ധിച്ച് അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ശാരീരിക അസ്വസ്ഥത. ഭക്ഷണത്തില്‍ നിന്നും വിഷ ബാധയേറ്റതാണെന്നാണ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് അമ്പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ചെറുവത്തൂര്‍ കോട്ടുമൂല കുട്ടമത്ത് ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ട മഹോത്സവത്തില്‍ പങ്കെടുത്തവര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. ഇന്നലെയാണ് ഇവര്‍ കളിയാട്ട നഗരിയില്‍ നിന്നും അന്നദാനം സ്വീകരിച്ചത്.

No comments