കെ പി സി സി പരിപാടികൾ വിജയിപ്പിക്കാനൊരുങ്ങി വെസ്റ്റ് എളേരി മഹാത്മാ രക്തസാക്ഷി ദിനമായ 30 ന് മണ്ഡലം തലത്തിൽ സ്മൃതിസംഗമം നടത്തും
ഭീമനടി: കെ പി സി സി പ്രഖ്യാപിച്ച വിവിധ കർമ പരിപാടികൾ വിജയിപ്പിക്കാൻ വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് നേതൃയോഗം പദ്ധതികളാവിഷ്കരിച്ചു. ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസവും മഹാത്മാ രക്തസാക്ഷി ദിനവുമായ 30 ന് മണ്ഡലം തലത്തിൽ സ്മൃതിസംഗമം നടത്തും. 138 ചാലഞ്ചും ഭവനസന്ദർശനവും ഫെബ്രുവരി 11, 12 തിയതികളിൽ പൂർത്തീകരിക്കും. മാർച്ചിൽ മണ്ഡലം തല പദയാത്ര സംഘടിപ്പിക്കും. മെയ് നാലിന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ പരമാവധി പ്രവർത്തകരെ സംബന്ധിപ്പിക്കും. കെ പി സി സി സർക്കുലറിൽ പ്രതിപാദിച്ച സംഘടനാ കാര്യങ്ങൾ എളേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോയി മാരൂർ വിശദീകരിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ.രാജൻ നായർ അധ്യക്ഷനായിരുന്നു. പി.കെ.അബൂബക്കർ, കെ.ജെ.വർക്കി, ജോയി കിഴക്കരക്കാട്ട്, ജേക്കബ് ജോസഫ് പി.എം.ജോണി, ഗീത സുരേഷ്, മിനി ഫ്രാൻസിസ്, സവിതാ സുരേഷ്, പി.പി.അബ്ദുൾ ഖാദർ, എം.എം. കുഞ്ഞമ്പു, പി.ടി.ജോസഫ്, പി.ശ്രീനിവാസൻ, എ.സി.അബ്ദുൾ ഖാദർ, രാജേഷ് തമ്പാൻ, ഷെറീഫ് വാഴപ്പള്ളി, ബാലൻ ബഡൂർ, സ്കറിയ തോമസ്, എ.വി.ഭാസ്കരൻ സംസാരിച്ചു.
No comments