കേരള മഹിളാസമഖ്യ സൊസൈറ്റിയുടെ ചായ്യോത്ത് വുമൺ&ചിൽഡ്രൻസ് ഹോമിൽ നിർഭയ ദിനാചരണം നടത്തി
ചായ്യോത്ത്: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിളാസമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നിർഭയ ദിനാചരണം നടത്തി. പ്രോഗ്രാമിന് മഹിളാസമഖ്യ ഡിആർപി ശ്രീമതി അനീസ. എ സ്വാഗതം ആശംസിച്ചു. ചായ്യോം വാർഡ് മെമ്പർ ശ്രീമതി. ധന്യ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോർട്ട് ജില്ലാ പോക്സോ ജഡ്ജ് ബഹു. സുരേഷ് കുമാർ സർ നിർഭയദിന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഇൻസ്റ്റിറ്റ്യൂഷണൽ പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി. ശോഭ, നീലേശ്വരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ. കെ.പി രമേശൻ, ജനമൈത്രി പോലീസ് ഓഫീസർ ശ്രീമതി ശൈലജ , ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ശ്രീ മോഹനൻ, പരപ്പ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ ശ്രീമതി.ലത,എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വുമൺ ആൻഡ് ചിൽഡ്രൻ ഹോം മാനേജർ ശ്രീമതി. ഹരിലക്ഷ്മി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
No comments