കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്ട്: കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്.
കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് പ്രദീപൻ. മദ്യലഹരിയാലാണ് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പരിശോധനക്ക് മാറ്റി. നേരത്തെ കണ്ണൂരിൽ പ്രതിക്കെതിരെ സമാനമായ രീതിയിൽ രണ്ട് കേസുകളുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
No comments