Breaking News

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്:  കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും, സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി,  ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ ധർണ്ണ നടത്തി, സിപിഐഎം ബളാൽ ലോക്കൽ സെക്രട്ടറി സാബു കെ സി സ്വാഗതം പറഞ്ഞു, ജില്ലാ കമ്മിറ്റിയംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു, സണ്ണി മങ്കയം അധ്യക്ഷത വഹിച്ചു, ടി മോഹനൻ  സംസാരിച്ചു

No comments