Breaking News

കെ പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ സമ്മേളനം ചിറ്റാരിക്കാലിൽ നടന്നു

ചിറ്റാരിക്കൽ :കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ചിറ്റാരിക്കാൽ ഉപജില്ലാ സമ്മേളനം ചിറ്റാരിക്കാൽ വെള്ളിയപ്പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉപജില്ലാ പ്രസിഡണ്ട് ജോസ് ടി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കാസർഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് ഉദ്ഘാടന നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ഗിരിജ ജി.കെ മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ജില്ലാ പ്രസിഡണ്ട് പ്രശാന്ത് കാനത്തൂർ അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ ശ്രീനിവാസൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി .ജോർജ് തോമസ് ,അലോഷ്യസ് ജോർജ് ,ബിജു അഗസ്റ്റിൻ, കെ സോജൻ ജോർജ്  കെ എം ,ജെയിംസ് ചെറിയാൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ സമ്മേളനം വർഗീസ് സി എം ഉദ്ഘാടനം ചെയ്തു. കെ സി സെബാസ്റ്റ്യൻ വിഷയ അവതരണം നടത്തി. പ്രതിനിധി സമ്മേളനം റോയി കെ.റ്റി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി വനിത അധ്യാപികമാർക്ക് വടംവലി മത്സരം നടത്തി.  വർഷങ്ങളായി നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുക.പങ്കാളിത്ത പെൻഷൻ ഒഴിവാക്കുക. ഉച്ചഭക്ഷണത്തിന്റെ തുക വർദ്ധിപ്പിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവച്ചു.
പുതിയ ഭാരവാഹികൾ ജിജോ പി ജോസഫ് (പ്രസിഡൻറ് ) ടിജി ദേവസ്യ (സെക്രട്ടറി) സോജിൻ ജോർജ് കെ എം (ട്രഷറർ).

No comments