Breaking News

125 തവണ രക്തദാനം ചെയ്ത വെള്ളരിക്കുണ്ടിലെ ബഷീർ അരീക്കോടന് നാടിന്റെ സ്‌നേഹാദരം ബളാൽ ഗ്രാമപഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ചു


വെള്ളരിക്കുണ്ട്: തന്റെ പതിനെട്ടാം വയസിൽ തുടങ്ങി വെച്ച ആ പുണ്യകർമം ഇപ്പോ അമ്പത്താം വയസ്സിലും തുടരുകയാണ്. അതായത് കഴിഞ്ഞ 32 വർഷത്തിനിടയിൽ രക്‌തദാനം നടത്തിയത്  125 തവണ. ഒരു മനുഷ്യ ജീവിതത്തിൽ ഒരു വ്യക്തിക്ക് ചെയ്യാൻ സാധ്യമാകുന്നതിന്റെ പരമാവധി രക്തദാനം ചെയ്ത് മുന്നേറുകയാണ് വെള്ളരിക്കുണ്ടിൻ്റെ സ്വന്തം ബഷീർ അരീക്കോടൻ

നീലേശ്വരം പ്രതിഭ കോളേജിൽ പഠിക്കുന്ന സമയത്ത് തുടങ്ങിവെച്ചതാണ് രക്തദാനം എന്ന മഹാദാനം.  അന്ന് തുടങി ഒട്ടേറെ പേരുടെ സിരകളിൽ ഇപ്പോ ബഷീർക്കയുടെ രക്തം ഒഴുകുകയാണ്

പടച്ചോൻ ആരോഗ്യം തരുന്ന കാലംവരെ രക്‌തദാനം ചെയ്യണം എന്നാണ് വെള്ളരിക്കുണ്ട് ടൗണിലെ ചുമട്ടു തെഴിലാളിയും ബ്ലഡ്‌ ഡോണോർസ് കേരള കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ ബഷീർക്കയുടെ ഏറ്റവും വലിയ ആഗ്രഹം 

കഴിഞ്ഞ ദിവസം ബ്ലഡ്‌ ഡോണോർസ് കേരളയും ലൈവ് നീലംബവും സംയുകതമായി തൃക്കരിപ്പൂരിൽ വെച്ചു നടത്തിയ ക്യാമ്പിലാണ് തന്നെ 125 മത്തെ രക്‌തദാനം നടത്തിയത്

ബളാൽ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌  രാജു കട്ടക്കയം ബഷീറിനെ ഉപഹാരം നൽകി ആദരിച്ചു

No comments