കേരള ആരോഗ്യ സർവകലാശാല ബി എസ് സി നഴ്സിംഗ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി കുന്നുംകൈയിലെ അഞ്ജിത.സി.അജിത്
വെള്ളരിക്കുണ്ട്: കേരള ആരോഗ്യ സർവകലാശാല 2022 മെയ് മാസം നടത്തിയ ബി എസ് സി നഴ്സിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അഞ്ജിത സി അജിത്. ഇപ്പോൾ ആന്ധ്രപ്രദേശ് മംഗലഗിരി എയിംസിൽ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്നു. കുന്നുംകൈ ചാണകപ്പാറക്കൽ അജിത് സി.ഫിലിപ്പിന്റെയും (ഹെൽത്ത് ഇൻസ്പക്ടർ ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് ) ബീനയുടെയും മകളാണ്. സഹോദരൻ അബിൻ സി അജിത് (ഫാം ഓഫീസർ കേരളാ അഗ്രിക്കച്ചറൽ എക്സറ്റൻ സെന്റർ വോർക്കാടി)
No comments