Breaking News

മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണത്തിന്റെ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്തു


മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാല കൃഷ്ണ ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായുള്ള പുനപ്രതിഷ്ഠ ബ്രഹ്മ കലശത്തിന്റെയും കളിയാട്ട മഹോത്സവത്തിന്റെയും ആഘോഷ കമ്മിറ്റി ഓഫീസ് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് പ്രീത ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ധനശേഖരണത്തന്റെ ആദ്യ ഫണ്ട് ശേഖരണം ശ്രീ പി കരുണാകരൻ മാസ്റ്റർ, ശ്രീ വേളായി കുഞ്ഞി കണ്ണൻ ,ശ്രീ പി അശോകൻ എന്നിവരിൽ നിന്നും പ്രസിഡണ്ട് ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി ഭാസ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ശ്രീ എം ചന്ദ്രൻ സ്വാഗതം ചെയ്തു. സെക്രട്ടറി ശ്രീ സുകേഷ് വി നന്ദി അറിയിച്ച യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട് ശ്രീ പി രാമചന്ദ്രൻ ,ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ , ക്ഷേത്ര സാമ്പത്തിക-നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ, ക്ഷേത്ര മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments