Breaking News

മലയോരത്തെ മുടങ്ങിയ സർവ്വീസുകൾ പുനരാരംഭിക്കണം : ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ


വെള്ളരിക്കുണ്ട് : ലോക് ഡൗണിന്‌ മുൻപ് മികച്ച കളക്ഷനോട് കൂടി മലയോരത്തേക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ് ആർ ടി സി ബസ്സുകൾ ഉടൻ പുനർ ആരംഭിക്കണമെന്ന് ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ . വെള്ളരിക്കുണ്ട് താലൂക്കിലെ ചിറ്റാരിക്കാൽ , കൊന്നക്കാട്, എളേരി, ഭീമനടി, പരപ്പ മേഖലകളിലെ  ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന സർവ്വീസുകൾ പുനരാരംഭിക്കാത്തത് യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. 6:40 ന് കൊന്നക്കാട് നിന്ന് ഭീമനടി - ചീമേനി - പയ്യന്നൂർ വഴി പറശ്ശിനിക്കടവിലേക്ക് സർവ്വീസ് നടത്തിയിരുന്ന KSRTC കണ്ണൂർ മെഡിക്കൽ കോളജിലെ രോഗികൾക്ക് വളരെ പ്രയോജനകരമായിരുന്നു. ഈ റൂട്ടിലെ ഏക ബസ്സ് നിർത്തലാക്കിയത് വിദ്യാർത്ഥികളെയു ഏറെ വലയ്ക്കുന്നു. രാവിലെ 5:50 ന് കൊന്നക്കാട് നിന്ന് വെള്ളരിക്കുണ്ട് - കുന്നുംകൈ വഴി കാഞ്ഞങ്ങാടേക്ക് സർവ്വീസ് നടത്തിയിരുന്ന KSRTC ട്രെയിൻ യാത്രക്കാർ ആശ്രയിച്ചിരുന്ന സർവ്വീസ് ആയിരുന്നു. 3:40 ന് ഒടയംചാൽ - പരപ്പ - മാലോം - ചിറ്റാരിക്കാൽ വഴി ചെറുപുഴയ്ക്കുള്ള സർവ്വീസ് വിദ്യാർത്ഥികളും ജോലിക്കരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ സഹായയകർ മായിരുന്നു. 


രാത്രികാലത്ത് നീലേശ്വരത്ത് എത്തുന്ന യാത്രക്കാർക്ക് വെളളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ഒരു മണിക്കൂറിൽ ഏറെ കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളത്. വൈകിട്ട് 6:50 ന് ശേഷം 8:20 ന് മാത്രമാണ് വെള്ളരിക്കുണ്ട് കൊന്നക്കാട് ഭാഗത്തേക്ക് ബസ്സ് സർവീസുള്ളു. മാലോം - പറമ്പ - കൊന്നക്കട് - ചുള്ളി - പുഞ്ച പ്രദേശങ്ങളിലെ യാക്കാർക്ക് സഹായകരമാകും വിധം  മാലോം - ചെറുപുഴ - ഇരിട്ടി - വയനാട് സർവീസുകൾ ആരംഭികേണ്ടത് ഈ ദേശത്തിന്റെ ആവശ്യമാണ്.

അതിനാൽ നിർത്തലാക്കിയ സർവ്വീസുകൾ പുതരാരാരംഭിക്കുന്ന തോടൊപ്പം മലയോര ഹൈവേയിൽ ഉൾപ്പെടെ പുതിയ സർവ്വീസുകൾ ആരംഭിച്ച് യാത്രാ ക്ലേശം പരിഹരിക്കുവാൻ  ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയതായി  ഭാരവാഹികൾ അറിയിച്ചു.

No comments