Breaking News

പള്ളിക്കര മേൽപ്പാലം ഗർഡർ സ്ഥാപിക്കൽ ഇന്നുമുതൽ; 
ട്രെയിൻ, റോഡ്‌ ഗതാഗതത്തിന്‌ നിയന്ത്രണം


നീലേശ്വരം : ദേശീയപാതയിലെ പള്ളിക്കര മേല്‍പ്പാലത്തിന്റെ അവസാനഘട്ട നിർമാണമായ റെയില്‍ പാളത്തിനുകുറുകെയുള്ള ഗര്‍ഡര്‍ സ്ഥാപിക്കൽ ചൊവ്വ രാത്രി ആരംഭിക്കും. ചൊവ്വാഴ്‌ച മുതല്‍ ആറുവരെ ദിവസവും രാത്രി 7.30 മുതല്‍ റെയില്‍, റോഡ് ഗതാഗതം തടസപ്പെടും.
ചൊവ്വാഴ്‌ച അഞ്ചുമണിക്കൂറും മറ്റുദിവസങ്ങളില്‍ നാലുമണിക്കൂര്‍ വീതവുമാണ് നിയന്ത്രണം. ചൊവ്വാഴ്‌ച രാത്രി 7. 30 മുതല്‍ 12 വരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. നിയന്ത്രണമേര്‍പ്പെടുത്തിയ സമയത്ത് ഇതുവഴി കടന്നുപോകേണ്ട ചെറിയ വാഹനങ്ങള്‍ പള്ളിക്കര –--കുഞ്ഞിപ്പുളിക്കാൽ -–- നീലേശ്വരം റോഡ് വഴിയും വലിയ വാഹനങ്ങള്‍ നീലേശ്വരം–-കോട്ടപ്പുറം –--അച്ചാതംരുത്തി റോഡ് വഴിയും പോകണം.
ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ക്രമീകരണം പൂര്‍ത്തിയായി.350 മെട്രിക് ടണ്‍ ക്രെയിനാണ്‌ ഇതിനായി സ്ഥലത്തെത്തിച്ചത്‌. അനുബന്ധ ക്രെയിനുമുണ്ട്‌. ഇതോടെ പാളത്തിന് കുറുകെ ഗര്‍ഡര്‍ സ്ഥാപിക്കാനുള്ള റെയില്‍വേയുടെ പവര്‍ കം ബ്ലോക്ക് അനുമതിയ്ക്കായി ഒമ്പതുമാസത്തെ കാത്തിരിപ്പ് അവസാനിച്ചു.
2018 ലാണ് മേല്‍പ്പാലം നിര്‍മ്മാണം തുടങ്ങിയത്. പാളത്തിന് മുകളിലും ഇരുഭാഗങ്ങളിലുമായി 18 ഗര്‍ഡറുകളാണ് വേണ്ടത്‌. പാളത്തിന് കുറുകെ 10 ഗര്‍ഡറാണ് സ്ഥാപിക്കാനുള്ളത്. മറ്റു പ്രവൃത്തികളെല്ലാം കഴിഞ്ഞ ഫെബ്രുവരിയില്‍ പൂർത്തിയായിരുന്നു.


No comments