Breaking News

പരപ്പ നിവാസികൾ അബൂദാബിയിൽ സംഘടിപ്പിച്ച സംഗമം ആകർഷകമായി അറുന്നൂറോളം പരപ്പ നിവാസികളാണ് സംഗമത്തിൽ പങ്കെടുത്തത്


അബൂദാബിയിൽ കഴിഞ്ഞ ദിവസം പരപ്പ നിവാസികൾ സംഘടിപ്പിച്ച സംഗമം ആകർഷകമായി. രാവിലെ പത്ത് മണി മുതൽ രാത്രി 12മണിവരെ വിവിധ പരിപാടികളോടെ നടത്തിയ സംഗമത്തിൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള അറുന്നൂറോളം പരപ്പ നിവാസികളാണ് പങ്കെടുത്തത്. 

കാഞ്ഞങ്ങാട് മണ്ഡലത്തിലെ പരപ്പ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ ഒരുക്കുന്ന അഞ്ചാമത് സംഗമമാണ് ഇന്നലെ അബൂദാബിയിൽ ആഹ്ലാദ പൂർവം നടന്നത്. കണ്ണേട്ടന്റെ കട എന്ന പേരിട്ട് രാവിലെ മുതൽ രാത്രി വരെ തുറന്ന് പ്രവർത്തിച്ച സൗജന്യ തട്ട് കടയും ഏറെ ആകർഷമായി. 

ആറ് തരം ഫ്രൂട്ട്സ്, ഉച്ചക്കഞ്ഞിയിൽ  ആറ്തരം രുചിക്കൂട്ട് , വൈകിട്ട് ചായക്കൊപ്പം അഞ്ച് തരം പലഹാരം, നാട്ടിലെ സ്കൂൾ മുറ്റത്തെ മിഠായി കടയിലെ 15തരം മിടായികൾ എന്നിവ ഉൾപ്പെടെ 39 തരം വിഭവങ്ങൾ സൗജന്യമായാണ് നൽകിയത്.

ഫുട്ബോൾ ,വടംവലി ,ദഫ്മുട്ട്, കോൽക്കളി, കൈമുട്ടിപ്പാട്ട്, ഗാനമേള സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ മത്സരങ്ങളും നടന്നിരുന്നു.

അബൂദാബിയിലെ ബാഹ്യ ഗ്രാമത്തിൽ രാവിലെ മുതൽ രാത്രി വൈകുവോളം വിവിധ പരിപാടികളുമായി ആഹ്ലാദത്തോടെ ഒത്ത്കൂടിയ പരപ്പ നിവാസികൾ മിനി പരപ്പയെ തന്നെ ബാഹ്യയിൽ സൃഷ്‌ട്ടിച്ചെടുക്കുകയായിരുന്നു.

No comments