രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ സ്മരണാർഥം സിപിഐ എം എളേരി ഏരിയ കമ്മിറ്റി അംഗം കെ പി നാരായണൻ രചിച്ച രക്തതാരകം സംഗീത ആൽബം പ്രകാശനം ചെയ്തു
ഭീമനടി : ഇടുക്കി എൻജിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ സ്മരണാർഥം സിപിഐ എം എളേരി ഏരിയ കമ്മിറ്റി അംഗം കെ പി നാരായണൻ രചിച്ച രക്തതാരകം സംഗീത ആൽബം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ധീരജിന്റെ പിതാവ് രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. ജോയ് കുന്നുംകൈ ഈണം നൽകി
ഡെനീഷ് കുര്യൻ ആലപിച്ച് രാജേഷ് മധുരക്കാട് എഡിറ്റിങ് നിർവഹിച്ച സംഗീത ആൽബം ധീരജിന്റെ ഒന്നാം രക്തസാക്ഷി ദിനത്തിൽ തളിപ്പറമ്പിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് അധ്യക്ഷനായി.കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ടി വി രാഷേജ്, എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് ബിശ്വാസ്, അഖിലേന്ത്യാ വൈസ് പ്രസിഡൻറ് നിതീഷ് നാരായണൻ, സംസ്ഥാന പ്രസിഡൻറ് കെ അനുശ്രീ, ടി കെ ഗോവിന്ദൻ, ജെയിംസ് മാത്യു, ധീരജിന്റെ അമ്മ പുഷ്കല, സഹോദരൻ അദ്വൈത് , കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ മാതാവ് നാരായണി എന്നിവർ പങ്കെടുത്തു. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ സ്വാഗതം പറഞ്ഞു
No comments