കെ എസ് ടി എ സംസ്ഥാന സമ്മേളനം: കൊന്നക്കാടും വരക്കാടും വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ്ടിഎയുടെ 32ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊന്നക്കാട് വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലയിൽ സമ്മേളന പ്രചാരണാർത്ഥം 100 വിദ്യാഭ്യാസ സദസുകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കൊന്നക്കാടും വരക്കാടും വിദ്യാഭ്യാസ സദസുകൾ സംഘടിപ്പിച്ചത്. പാഠ്യ പദ്ധതി പരിഷ്കരണവും നവകേരളവും എന്നുള്ളതാണ് വിഷയം.
പി എ സി വരക്കാടുമായി ചേർന്ന് വരക്കാട് സംഘടിപ്പിച്ച സദസ് ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം പി ജനാർദ്ദനൻ വിഷയം അവതരിപ്പിച്ചു. എ അപ്പുക്കുട്ടൻ , പ്രമോദ് കുമാർ , കെ വസന്തകുമാർ , കലാവതി എന്നിവർ സംസാരിച്ചു. കെ ജനാർദ്ദനൻ അധ്യക്ഷനായി.
കൊന്നക്കാട് റെഡ് സ്റ്റാർ ക്ലബ്ബുമായി ചേർന്ന് കൊന്നക്കാട് സംഘടിപ്പിച്ച സദസ്സ് ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് സെക്രട്ടറി ഉണ്ണികൃഷ്ണൻ സി വി ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഇ ചന്ദ്രാംഗദൻ വിഷയം അവതരിപ്പിച്ചു. ടി. വി തമ്പാൻ , പി എം ശ്രീധരൻ , കെ ദിനേശൻ , എം ബിജു, ഷൈജു സി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ മനോജ് കണ്ടം പള്ളി അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ ജിൽ സ് ജോസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി രജനി എൻ ആർ നന്ദിയും രേഖപ്പെടുത്തി.
No comments