Breaking News

വെള്ളരിക്കുണ്ട് പന്നിത്തടം പാലങ്കി തറവാട് കളിയാട്ട മഹോത്സവം ജനുവരി 14,15 തീയതികളിൽ...


വെള്ളരിക്കുണ്ട് : പന്നിത്തടം പാലങ്കി തറവാട് കളിയാട്ട മഹോത്സവം ജനുവരി 14,15 തീയതികളിൽ നടക്കും. നീണ്ട നാലുവർഷത്തെ ഇടവേളക്ക് ശേഷമാണ് തറവാട്ടിൽ കളിയാട്ടം നടക്കുന്നത്. ജനുവരി 14 ശനിയാഴ്ച ദേവസ്ഥാനത്തിലെ പൂജചടങ്ങുകൾക്ക് ശേഷം രാത്രി 12 ന് പൊട്ടൻ തെയ്യവും ഞായറാഴ്ച രാവിലെ ചാമുണ്ഡിതെയ്യവും അന്നദാനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വിഷ്ണുമൂർത്തി തെയ്യവും കെട്ടിയാടും. രാത്രി നേർച്ച പൊട്ടൻ തെയ്യത്തിന് ശേഷം കളിയാട്ടം സമാപിക്കും

No comments