വെള്ളരിക്കുണ്ട് പുന്നക്കുന്നിൽ അബദ്ധത്തിൽ കിണറിൽ വീണ് യുവാവിന് പരിക്ക് പുന്നക്കുന്ന്- അട്ടക്കാട് റോഡിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണാണ് അപകടം
വെള്ളരിക്കുണ്ട്: രാത്രിയിൽ വീട്ടിലേക്ക് നടന്നു പോകവെ പുന്നക്കുന്ന് അട്ടക്കാട് റോഡരികിലെ ഉപയോഗശൂന്യമായ കിണറിൽ വീണ് യുവാവിന് പരിക്ക്. പുന്നക്കുന്നിലെ വിനയകൃഷ്ണൻ (27)എന്ന ഉണ്ണിയാണ് ആൾമറയില്ലാത്ത കിണറിൽ വീണത്. അന്വേഷിച്ചിറങ്ങിയ ബന്ധുക്കളാണ് കിണറ്റിൽ വീണതായി കണ്ടത്, വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി, തുടർന്ന് പെരിങ്ങോം ഫയർഫോഴ്സ് എത്തിയാണ് വിനയകൃഷ്ണനെ പുറത്തെടുത്തത്. എല്ലുകൾക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് 108 ആംബുലൻസിൽ പരിയാരത്ത് എത്തിച്ചു. പരിക്കുകൾ ഉണ്ടെങ്കിലും യുവാവ് അപകടനില തരണം ചെയ്തു.
No comments