Breaking News

ബളാൽ അരീക്കര പത്തായപ്പുര റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം


ബളാൽ : ബളാൽ പഞ്ചായത്ത് പതിനാറാം വാർഡിലെ അരീക്കര പത്തായപുര റോഡിൽ മദ്യപിക്കാനും മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനത്തിനുമായി ദൂരെ നിന്നുംപോലും ചിലർ സ്ഥിരമായി ഇവിടെയെത്തി മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും മദ്യകുപ്പിയും ഭക്ഷണപദാർത്ഥങ്ങളും മറ്റും റോഡിൽ വലിച്ചെറിയുകയും ചെയ്യുന്നതായി നാട്ടുകാരുടെ പരാതി. ഇതു കൂടാതെ വെള്ളരിക്കുണ്ടിൽ നിന്നു കോഴിമാലിന്യങ്ങൾ അർദ്ധരാത്രി ഇവിടെ കൊണ്ടുവന്നു തള്ളുകയും ചെയ്യുന്നു, സ്ത്രീകളും കുട്ടികളും ഭയത്തോടു കൂടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. കുപ്പിച്ചില്ലും ദുർഗന്ധവും മൂലംപരിസരവാസികളും ദുരിതമനുഭവിക്കുന്നു. ബളാൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് ചെയർമാനും പതിനാറാം വാർഡ് മെമ്പറുമായ ടി എം അബ്ദുൽ ഖാദർ, ജോർജ് കാഞ്ഞിരതിങ്കൽ, ജോസ് വട്ടമറ്റം, സെബാസ്റ്റ്യൻ, ജയൻ, ജിൻസ്, തങ്കച്ചൻ, അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ റോഡിലെ ഇരുവശങ്ങളിലും ഉള്ള കാടുകൊത്തി മാലിന്യങ്ങൾ നീക്കം ചെയ്തു.

No comments