Breaking News

'ക്യാൻസർ രോഗികൾക്കൊരു കൈത്താങ്ങ് ' ജെസിഐ ചുള്ളിക്കരയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു


രാജപുരം: 'ക്യാൻസർ രോഗികൾക്കൊരു കൈത്താങ്ങ് ' എന്ന പേരിൽ മലയോരത്ത് ജെസിഐ ചുള്ളിക്കര നടത്തിയ പരിപാടി ശ്രദ്ധേയമായി. മലയോര മേഖലയിലെ ക്യാൻസർ ബാധിച്ച് യാതന അനുഭവിക്കുന്ന നാലു കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭക്ഷ്യ കിറ്റും,  ധനസഹായവും നൽകി ജെസിഐ ചുള്ളിക്കര മാതൃകയായി . കുടുംബൂർ നരിയന്റെ പുന്നയിലെ ചെനിയൻ നായ്ക്ക്  ജനകിയമ്മ പെരുമ്പള്ളി, ബാബുരാജ് കുടുംബൂർ , ജെയിംസ് പോളയ്ക്കൽ എന്നിവർക്കാണ് സഹായം നൽകിയത്.  പ്രസിഡന്റ്‌ ബിജു മത്തായി നേതൃത്വം നൽകി . മറ്റു മെമ്പർമാരായ സോജൻ മാത്യു, സന്തോഷ്‌ ജോസഫ്, ഷാജി പൂക്കുളം, മോഹനൻ കുടുംബൂർ, ദീപു, മണികണ്ഠൻ, ലിബിൻ വർഗീസ്, പ്രോഗ്രാം ഡയറക്ടർ മനോജ്‌ കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.

No comments