Breaking News

വെള്ളരിക്കുണ്ട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'ഭരണഘടനയും ഫെഡറലിസവും' എന്ന വിഷയത്തിൽ സംവാദപരിപാടി നടന്നു


വെള്ളരിക്കുണ്ട്: ജനാധിപത്യം ജീവിതശൈലിയാകുമ്പോൾ ഫെഡറലിസം കരുത്താർജിക്കുമെന്ന് പാർലമെൻ്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലാ കോർഡിനേറ്റർ സിജോ ജെ. അറയ്ക്കൽ പറഞ്ഞു. വെള്ളരിക്കുണ്ട് സാംസ്കാരിക വേദിയുടെ ഭരണഘടനയും ഫെഡറലിസവും എന്ന സംവാദത്തിൽ വിഷയത്തിൽ  അവതരിപ്പിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിന ലേഖന മത്സരത്തിൽ വിജയികൾക്ക് എളേരി തട്ട് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാളും എഴുത്തുകാരനുമായ ഡോക്ടർ സോൾജി. കെ. തോമസ് സമ്മാനം നൽകി. ഭക്ഷണസ്വാതന്ത്ര്യം മുതലുള്ള പൗരാവകാശങ്ങളും സർക്കാർ ഗവർണർ തർക്കവും കാശ്മീരും ഏകീകൃത സിവിൽ കോഡും എല്ലാം സക്രിയ ചർച്ചയാക്കി ശ്രോതാക്കൾ . വെള്ളരിക്കുണ്ട് സാംസ്കാരിക വേദിയുടെ ഭരണഘടനയും ഫെഡറൽ ഉത്സവം സംവാദം ചൂടുള്ള തായി ഭരണഘടനാ തത്വങ്ങളും ഗവർണർ പദവിയും എന്ന വിഷയത്തിൽ നടത്തിയ ലേഖനം മത്സരത്തിൽ വിജയിച്ചവർക്ക് പുസ്തകം സമ്മാനവും നൽകി സണ്ണി ൈപകട അധ്യക്ഷനായി. ജോസഫ് ജോർജ്  മുത്തോലി ,രാജൻ മുനി യൂ ർ , ബാബു കോഹിനൂർ, സി .കെ . ബാലകൃഷ്ണൻ , വേങ്ങയിൽ കുഞ്ഞിരാമൻ, കെ. എസ് .രമണി ,ജോസ് മണിയങ്ങാട്ട് ,എം .ജെ . റിജോഷ് ,ജോസ് സെബാസ്റ്റ്യൻ ,ഡാർലിൻ ജോർജ് ,സാജൻ പുഞ്ച ,പി കെ ബാലചന്ദ്രൻ , സി.എ.ജോസഫ് ബിനോയ് പുളിങ്കാലയിൽ , വിൻസെന്റ് ജോൺ എന്നിവർ ചർച്ചയിൽ സംസാരിച്ചു

No comments