ക്രിക്കറ്റ് മാമാങ്കം ചിറ്റാരിക്കാൽ പ്രിമീയർ ലീഗിന് തോമാപുരം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി
ചിറ്റാരിക്കാൽ : തോമാപുരം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന ക്രിക്കറ്റ് മാമാങ്കം ചിറ്റാരിക്കാൽ പ്രിമീയർ ലീഗിനെ തുടക്കമായി. തോമാപുരം ഫൊറോന അസി. വികാരി ഫാ. മെൽബിൻ തെങ്ങുപ്പള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി അംഗം ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ബിജു പുല്ലാട്ട് , മുൻ രഞ്ജി ക്രിക്കറ്റ് താരം ആനന്ദകുട്ടൻ, കോർഡിനേറ്റർമാരായ സിബി നടുവിലേക്കുറ്റ്, ജോജോ അറയ്ക്കപ്പറമ്പിൽ , രാജേഷ് തമ്പാൻ, സോനു ഇട്ടിയേടത്ത്, സുബിൻ സി പി , ആൽബിൻ ഇട്ടിയേടത്ത്, എബിൻ നർക്കിലക്കാട് , ആദിഷ് കിച്ചു , ജിൻസ് നബ്യാർമഠത്തിൽ, അലക്സ് കോണിക്കൽ എന്നിവർ സംസാരിച്ചു. ഫെബ്രുവരി 4, 5 തീയതികളിലാണ് ചിറ്റാരിക്കാൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മത്സരങ്ങൾ നടത്തപ്പെടുന്നത്
No comments