Breaking News

ലോക കാൻസർ ദിനാചരണത്തിൻ്റെ ഭാഗമായി ബളാൽ മരുതംകുളം കമ്മ്യൂണിറ്റി ഹാളിൽ വച്ച് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: ലോക കാൻസർ ദിനാചരണം പരപ്പ ബ്ളോക്ക് പഞ്ചായത്ത്, ബളാൽ ഗ്രാമപഞ്ചായത്ത് , വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബളാൽ മരുതംകുളം കമ്മ്യൂണിറ്റി ഹാളിൽ വച്ച് കാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ബളാൽ പഞ്ചായത്ത് മെമ്പർ സന്ധ്യ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ രേഖ സി ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ വിദഗ്ധ ഡോ കെർലിൻ പി ജെ  ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ നിരോഷ വി ,ജൂ പബ്ളിക് ഹെൽത്ത് നഴ്സ് ജെസി മാത്യു, ലത വി ജെ, ആശ വർക്കർ രാധിക രഘു സംസാരിച്ചു. കാൻസർ രോഗ പരിചരണത്തിന്റെ അപര്യാപ്തതകൾ പരിഹരിക്കാം എന്നതാണ് ഈ വർഷത്തെ കാൻസർ ദിന സന്ദേശം.

No comments