പാർട്ടി വാട്‌സാപ്പ് ഗ്രൂപ്പിൽ സി.പി.എം. ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം
കാസര്‍കോട്: പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം.
സി.പി.എം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല ശബ്ദ സന്ദേശമയച്ചത്. മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം. അതേസമയം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
No comments