Breaking News

മയക്കു മരുന്നിനെതിരെ 7ന് പുങ്ങംചാലിൽ സാംസ്‌കാരിക സായാഹ്നം ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഉത്ഘാടനം ചെയ്യും


വെള്ളരിക്കുണ്ട് : ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ഡിവിഷൻ പരിധിയിൽ നടപ്പിലാക്കി വരുന്ന സമഗ്ര വികസന പദ്ധതിയായ മികവോടെ മലയോരം പദ്ധതിയുടെ ഭാഗമായി 'മയക്കു മരുന്നിന് മലയോരത്ത് ഇടമില്ല' എന്ന മുദ്രാവാക്യമുയർത്തിക്കൊ ണ്ട് പോലീസിന്റെയും  എക്‌സൈസിന്റെയും   പൊതുജനങ്ങളുടെയും സഹകരണത്തോടെ ഈമാസം എഴിന് പുങ്ങംചാലിൽ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്നു.

അടുത്ത കാലത്തായി മലയോര മേഖലയിൽ ഭീതികരമായ രീതിയിൽ മാരക മയക്കു മരുന്നുകളുടെ ഉപയോഗവും അതുമൂലമുണ്ടകുന്ന സാമൂഹിക പ്രശ്‌നങ്ങളും കൂടി വരികയും ഇത്തരം പ്രവർത്തികളിൽ നിന്നും പുതിയ തലമുറയെ പിന്തിരിപ്പിക്കുക എന്നലക്ഷ്യത്തോടെ യാണ്  ബോധവൽക്കരണം എന്നതിനപ്പുറം സാംസ്‌കാരിക സായാഹ്നം കൂടി സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 7 നു വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉത്ഘാടനം ചെയ്യും.

ജില്ലാപഞ്ചായത്ത്‌ അംഗം ജോമോൻ ജോസ് അധ്യക്ഷതവഹിക്കും.

പഞ്ചായത്ത്‌ പ്രസിഡന്റ് മാരായ ഗിരിജ മോഹനൻ.. രാജു കട്ടക്കയം, എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ ഡി. ബാലചന്ദ്രൻ, ചലച്ചിത്ര താരം ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും

ഡിവൈഎസ്പി മാരായ  പി. ബാലകൃഷ്ണൻ നായർ, നാർക്കോട്ടിക് ഡ്രഗ്സ് നിയമങ്ങളും വ്യവസ്ഥകളും എന്നവിഷയത്തിലും ഡോ. വി. ബാലകൃഷ്ണൻ മയക്കു മരുന്ന് സമൂഹം നേരിടുന്ന വെല്ലു വിളികൾ എന്നവിഷയത്തിലും ക്ലാസ് എടുക്കും.


'ജീവിതമാണ് ലഹരി' എന്ന വിഷയം അസ്പദമാക്കി എക് സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി രഘുനാഥൻ ക്ലാസ് എടുക്കും. ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ നൽകും. 


ജനപ്രധിനിധികളും സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ വ്യകതി കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്‌കാരിക സായാഹ്നത്തിൽ പങ്കെടുക്കും. നന്ദനം വെള്ളിക്കോത്ത്‌ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ കലാ പരിപാടികളും മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടി അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ വിസ്മയവും നടക്കും.


പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ജോമോൻ ജോസ്, ജനറൽ കൺവീനർ എം.സി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, പഞ്ചായത്ത്‌  അംഗം കെ.കെ.തങ്കച്ചൻ, ടി.വി.തമ്പാൻ, പട്ടേൻ രാമചന്ദ്രൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

No comments