Breaking News

3-ാമത് തായ്ലൻഡ് ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ ചിറ്റാരിക്കാലിലെ ഷാജു മാധവൻ രാജ്യത്തിന് വേണ്ടി മത്സരിക്കും


ചിറ്റാരിക്കാൽ: 3-ാമത് തായ്ലന്‍ഡ് ഓപ്പണ്‍ മാസ്റ്റേഴ്‌സ് ഗെയിംസില്‍ കരാട്ടെ ഇന്ത്യ ഓര്‍ഗനൈസേഷന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ +50 വയസ്സ് വിഭാഗം ഖട്ട മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള ഷാജു മാധവന്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും.ഫെബ്രുവരി 4 മുതല്‍ 7 വരെ തായ്‌ലന്‍ഡിലെ ചോണ്‍പൂരി ജിംനേഷ്യം ഓഫ് ദി സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലാണ് മത്സരം. സെയ്‌ടൊക്കാന്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്റെ ഏഷ്യന്‍ കോച്ചും ചീഫ് ടെക്‌നിക്കല്‍ ഡയറക്ടറുമായ ഷാജു മാധവന്‍ ചിറ്റാരിക്കാല്‍ കടുമേനി സ്വദേശിയും കെ.എസ്.ഇ.ബി കാസര്‍കോട് നെല്ലിക്കുന്ന് സെക്ഷനിലെ ജീവനക്കാരനുമാണ്. ഭാര്യ സിന്ധു ഷാജു കരാട്ടെ കോച്ചും. മകന്‍ സൂരജ്, മകള്‍ സ്മൃതി എന്നിവര്‍ കരാട്ടെ, തൈക്വാണ്ടോ താരങ്ങളുമാണ്.

No comments