Breaking News

വെള്ളരിക്കുണ്ട് ഗാന്ധിഭവൻ കുടുംബത്തിന് സ്നേഹസ്പർശവുമായി തെങ്ങിൻ്റെ ചങ്ങാതിക്കൂട്ടമെത്തി


വെള്ളരിക്കുണ്ട്: തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 80 ഓളം അംഗങ്ങൾ ഗാന്ധിഭവൻ സന്ദർശിക്കുകയും ഗാന്ധിഭവൻ കുടുംബാംഗങ്ങളോടൊപ്പം അന്നദാനത്തിൽ സംബന്ധിക്കുകയും ചെയ്തു. ഒരേപോലെ യൂണിഫോം അണി ഞ്ഞ് എത്തിയ അംഗങ്ങൾ അന്നദാനത്തിന് ഗാന്ധിഭവന് സാമ്പത്തിക സഹായം നൽകിയതിന് പുറമേ മംഗലാപുരം ചികിത്സയ്ക്ക് കൊണ്ടുപോകേണ്ട കുടുംബാംഗത്തിന് പ്രത്യേക സാമ്പത്തിക സഹായവും നൽകി. ഇന്നത്തെ ദിവസം അവർ ചെയ്ത ജോലിയുടെ കൂലി മുഴുവനും ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കിവെക്കു കയാണെന്ന് ജില്ലാ സെക്രട്ടറി ബിനു അറിയിച്ചു.തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഗ്രൂപ്പിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങൾ ഗാന്ധിഭവൻ സന്ദർശിക്കുകയും ഞങ്ങളോടൊപ്പം കുറെയേറെ സമയം നീക്കി വെക്കുകയും തങ്ങളുടെ അധ്വാനത്തിന്റെ ഒരു ഭാഗം പാവങ്ങൾക്ക് നൽകുവാൻ തയ്യാറാവുകയും ചെയ്ത നല്ല മനസ്സിന് ഗാന്ധിഭവന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments