Breaking News

ഹെൽത്ത് കാർഡ് കരസ്ഥമാക്കാൻ വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്


വെള്ളരിക്കുണ്ട് : വർദ്ധിച്ചു വരുന്ന ഭക്ഷ്യ വിഷബാധ തടയുന്നതിന് മുൻകരുതൽ നടപടി എന്നനിലയിൽ ഹോട്ടൽ ,ബേക്കറി ,കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ ഡോക്ടർ പരിശോധന നടത്തി നൽകുന്ന ഹെൽത്ത് കാർഡുകൾ നിരബന്ധമായും കരസ്ഥമാക്കണം . വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .പൊതുജനങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുന്നവരും ഭക്ഷണം കൈകാര്യം ചെയ്യുന്നവരും ഹെൽത്ത് കാർഡ് കരസ്ഥമാക്കണം.ഇതിനായി ആശുപത്രിയിൽ എത്തിയാലുടൻ രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് ഓ പി  ടിക്കറ്റ് എടുക്കുക. കൗണ്ടറിൽ 

'ഫുഡ് ഹാൻഡ്‌ലെർ ' എന്ന് പറഞ്ഞാൽ ടിക്കറ്റിൽ മാർക്ക് ചെയ്യും. അതുമായി നേരെ ലാബിൽ പോവുക. അവിടെ ചെയ്യേണ്ട സ്റ്റാൻഡേർഡ് ടെസ്റ്റുകൾ മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ട്. തുക അടച്ച് പരിശോധന നടത്തുക. കഫം പരിശോധന, മല പരിശോധന എന്നിവക്ക് പ്രത്യേക കപ്പ് ലേബൽ ചെയ്ത് നൽകും. അതിൽ കഫം, മലം എന്നിവ നിർദേശാനുസരണം പിറ്റേദിവസം ലാബിൽ എത്തിക്കുക. റിസൽറ്റ് റെഡിയാകുമ്പോൾ വിളിക്കും. അപ്പോൾ റിസൽറ്റുകളുമായി ഡോക്ടറെ കാണണം.  ഡോക്ടറുടെ പരിശോധനയിൽ കൂടുതൽ ടെസ്റ്റ് ആവശ്യമുണ്ട് എന്ന് കണ്ടാൽ ചെയ്യേണ്ടിവരും കൂടുതൽ പരിശോധന ആവശ്യമില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകുമെന്നും അധികൃതർ അറിയിച്ചു .

No comments