സെൻട്രൽ വെയർ ഹൌസിങ് കോർപറേഷന് ഏഴ് ഏക്കർ സർക്കാർ ഭൂമി ഗോഡൗൺ നിർമാണത്തിനായി കൈമാറി കൊളത്തൂർ വില്ലേജിലാണ് ഭൂമി കൈമാറിയത്
കാസർഗോഡ് : സെൻട്രൽ വെയർ ഹൌസിങ് കോർപറേഷന് ഏഴ് ഏക്കർ സർക്കാർ ഭൂമി ഗോഡൗൺ നിർമാണത്തിനായി കൈമാറി. കാസർഗോഡ് ജില്ലയിൽ കൊളത്തൂർ വില്ലേജിൽ ഏഴ് ഏക്കർ സർക്കാർ ഭൂമിയാണ് കേന്ദ്ര പൊതു. മേഖല സ്ഥാപനമായ സെൻട്രൽ വെയർ ഹൌസിങ് കോര്പറേഷന് 30 വർഷത്തെ പാട്ട വ്യവസ്ഥയിൽ ഗോഡൗൺ നിർമാണത്തിനായി കൈമാറിയത് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ. ഭണ്ഡാരി സ്വാഗത് രൺവിർചന്ദ് കൈമാറിയത്. കരാർ സെൻട്രൽ വെയർ ഹൌസിങ് കോർപറേഷൻ ഡയറക്ടർ കെ വി പ്രദീപ്കുമാറും റീജിയണൽ. മാനേജർ. മനീഷ് ബി ആർ ഉം ഏറ്റു വാങ്ങി ചടങ്ങിൽ എ ഡി എം എ കെ രമേന്ദ്രർ ഡെപ്യൂട്ടി കളക്ടർ (എൽ ആർ ) ജഗ്ഗിപോൾ, കാസർഗോഡ് താലൂക് തഹസിൽദർ സാദിഖ് പാക്ഷ കെ എ, കൊളത്തൂർ വില്ലജ് ഓഫീസർ. ശശി, സെൻട്രൽ വെയർ ഹൌസിങ്. കോർപറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജൻ ഭാസ്കരൻ തുടങ്ങിയവർ. പങ്കെടുത്തു. 20 കോടി രൂപയോളം ചിലവിൽ. നിർമിക്കുന്ന വെയർ ഹൌസിനു 186000 വിസ്തീർണം ഉണ്ടാകും. കർഷകർക്ക് 30 ശതമാനവും,കോ -ഓപ്പറേറ്റീവ് സെക്ടർക്കു 10% വും വാടകയിനത്തിൽ കിഴിവ് സെൻട്രൽ വെയർ ഹൌസിങ് കോർപറേഷൻ നൽകും.കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, വ്യവസായ സ്ഥാപനങ്ങൾ, പൊതുമേഖലസ്ഥാപനങ്ങൾ സിവിൽസപ്ലൈസ് കോർപറേഷൻ, ബീവറേജ്‌സ് കോർപറേഷൻ, മെഡിക്കൽ സപ്പ്ളിയിസ് കോർപറേഷൻ, ഫുഡ് കോർപറേഷൻ, തുടങ്ങിയ സ്ഥാപനങ്ങൾക്ക് മിതമായ നിരക്കിൽ സംഭരണ സൗകര്യം നൽകുക എന്നുള്ളതാണ് ഈ പുതിയ സംരഭം ലക്ഷ്യമിടുന്നത്. ഉദുമ. എം എൽ എസി എച് കുഞ്ഞമ്പു എം എൽ എയുടെ നിരന്തരമായുള്ള പ്രത്യേക ശ്രമമാണ് ഭൂമി സെൻട്രൽ വെയർ ഹൌസി ങ്. കോര്പറേഷന് നൽകിയത്.
No comments