Breaking News

ജോലിക്കിടെ ഷാൾ യന്ത്രത്തിൽ കുടുങ്ങി; പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം


മഞ്ചേശ്വരം തുമിനാട്ടില്‍ ബേക്കറി നിര്‍മ്മാണത്തിനുള്ള കൂട്ട് തയ്യാറാക്കുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. കുഞ്ചത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ജയശീല(24)യാണ് മരിച്ചത്. ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ ജയശീലയെ പിറന്നാള്‍ ദിനത്തിലാണ് മരണം തട്ടിയെടുത്തത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദയനീയമായ സംഭവം. മൃതദേഹം മംഗല്‍പാടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ മാലിങ്കയുടെയും സുനന്ദയുടെയും മകളാണ്.


No comments