Breaking News

മലയോര സാംസ്ക്കാരിക വേദിയുടെ ആറാമത് സംവാദം ഭരണഘടനയും ഫെഡറൽ തത്ത്വങ്ങളും : പ്രഭാഷണം 18 ന് നടക്കും


വെള്ളരിക്കുണ്ട് : മലയോര സാംസ്ക്കാരിക വേദിയുടെ ആറാമത് സംവാദം 18 ന് മൂന്ന് മണിക്ക് വെള്ളരിക്കുണ്ട് ക്ഷീര സംഘം ഹാളിൽ നടക്കും.

ഭരണഘടനയും ഫെഡറൽ തത്ത്വങ്ങളും എന്ന വിഷയത്തിൽ ജനാധിപത്യ - സാമൂഹ്യ നീതി ഫോറം ജില്ലാ ചെയർമാൻ സിജോ അറയ്ക്കൽ പ്രഭാഷണം നടത്തും.

 ഭരണഘടനാ തത്വങ്ങളും ഗവർണർ പദവിയും എന്ന വിഷയത്തിൽ നടത്തിയ ലേഖന മത്സര വിജയി കൾക്കുള്ള സമ്മാനങ്ങൾ എളേരിത്തട്ട ഗവ: കോളേജ് പ്രിൻസിപ്പാൾ ഡോ. സോൾജി.കെ തോമസ് വിതരണം ചെയ്യും..

പ്രമുഖർ സംവാദത്തിൽ പങ്കു ചേരും.

No comments