Breaking News

മാമോദിസ ചടങ്ങിനായി നീക്കി വച്ച തുക അനാഥ മന്ദിരത്തിന് നൽകി മാതൃകയായി പരപ്പ പള്ളത്തുമലയിലെ ദമ്പതികൾ


പരപ്പ: മാമോദിസ ചടങ്ങിനായി നീക്കി വച്ച തുക അനാഥ മന്ദിരത്തിന് നൽകി മാതൃകയായി സോണി ഇഗ്നേഷ്യസ് - സോണിയ സോണി ഇഗ്നേഷ്യസ് ദമ്പതികൾ.
പരപ്പ പള്ളത്തു മലയിലെ  ആനക്കല്ലിൽ ഇഗ്നേഷ്യസിന്റെ മകൻ സോണി ഇഗ്നേഷ്യസ് ആണ് തന്റെ മകൾ ഇസബെൽ ന്റെ മാമോദിസ ആഘോഷം പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിലെ അന്തേവാസികൾക്കൊപ്പം നടത്തിയത്. പരപ്പ വിമലഗിരി ചർച്ചിൽ നടന്ന മാമോദിസ ചടങ്ങുകൾക്ക് ശേഷം അനാഥ മന്ദിര ത്തിലെ നിരാലംബരായ അമ്മമാർക്കും , സിസ്റ്റേർസിനും ഒപ്പം ലളിതമായ സൽക്കാരം.  തുടർന്ന് ചടങ്ങിനായി നീക്കിവച്ച തുക ഹോളി ട്രിനിറ്റി ഹോമിലെ മദർ സുപ്പീരിയറിന് കൈമാറി.

No comments