Breaking News

നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ കപ്പി നെഞ്ചിലിടിച്ച് തൊഴിലാളി മരിച്ചു


മത്സ്യബന്ധനത്തിനിടെ ബോട്ടിലെ കപ്പി നെഞ്ചിലിടിച്ച് തൊഴിലാളി മരിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷന് സമീപം താമസിക്കുന്ന പാവൂർ വീട്ടിൽ ചന്ദ്രനാണ്(45) മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. കൂടെയുണ്ടായിരുന്നവർ തീരദേശ പോലീസിന്റെ സഹായത്തോടെ ഉടൻ തന്നെ  ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പരേതനായ പി വി അമ്പുഞ്ഞയുടെയും പി വി കുഞ്ഞമ്മയുടെയും മകനാണ് മരിച്ച ചന്ദ്രൻ. നീലേശ്വരം നഗരസഭ മുൻ കൗൺസിലർ ബീനയാണ് ഭാര്യ. ശാലു, ഷാനു, ഷജിൻ എന്നിവർ മക്കളാണ്.

No comments