Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് ക്വാറിയിലേക്കുള്ള റോഡ് നിർമ്മാണം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിയുടെ നേതൃത്വത്തിൽ തടഞ്ഞ് ബാനർ കെട്ടി

വെള്ളരിക്കുണ്ട്: വടക്കാകുന്ന് ഖനന പ്രദേശത്തേക്കുള്ള റോഡ് നിർമ്മാണം തടസപ്പെടുത്തിയ സമര പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം റോഡ് നിർമ്മാണം പുനരാരംഭിച്ചതിന് തൊട്ടു  പിന്നാലെ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിയുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണം വീണ്ടും തടസപ്പെടുത്തി ബാനർ കെട്ടി. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച സമര പ്രവർത്തകരും ഒപ്പം ചേർന്നാണ് റോഡ് നിർമ്മാണം പൂർണ്ണമായും തടഞ്ഞത്. കഴിഞ്ഞ കുറേ നാളുകളായി ഖനന മാഫിയക്കെതിരെ കനത്ത പ്രതിരോധമാണ്  നാട്ടുകാർ തീർക്കുന്നത്.


No comments