Breaking News

പരപ്പയിൽ റബർ ഷീറ്റ്മോഷണം വരക്കാട് മാങ്ങോട് സ്വദേശിയായ മോഷ്ടാവ് പിടിയിൽ 110 റബർ ഷീറ്റും 2 ചാക്ക് ഒട്ടുപാലും കണ്ടെടുത്തു ഒരാൾ ഓടി രക്ഷപ്പെട്ടു


പരപ്പ : പരപ്പയില്‍ റബര്‍ ഷീറ്റ്  മോഷ്ടാവ് പിടിയില്‍. കാരാട്ട് നെല്ലിയരയില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുമ്പളപ്പള്ളി സ്വദേശി അജയകുമാറിന്റെ കാരാട്ടുള്ള തോട്ടത്തിലാണ് മോഷണം നടന്നത്.   110 റബര്‍ ഷീറ്റ്, 2 ചാക്ക് ഒട്ടുപാല്‍  എന്നിവയാണ് വരക്കാട് മാങ്ങോട് സ്വദേശി ജിന്‍സിന്റെ കൈയില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ പിന്നീട് വെള്ളരിക്കുണ്ട് പോലീസില്‍ ഏല്‍പ്പിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു

No comments