Breaking News

ഖനന പ്രദേശത്തേക്ക് റോഡ് നിർമ്മാണം; വെള്ളരിക്കുണ്ട് കാരാട്ട് ക്വാറിവിരുദ്ധ സമരപന്തലിന് സമീപം സംഘർഷം സമര പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി


വെള്ളരിക്കുണ്ട്: വടക്കാക്കുന്ന് ഖനന പ്രദേശത്തേക്ക് ക്രഷർ മാനേജ്മെൻ്റ് പുതിയ റോഡ് നിർമ്മിക്കാനുള്ള നീക്കം തടഞ്ഞ നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏറെ നേരെ പ്രദേശത്ത് സംഘർഷം നിലനിന്നു. പ്രദേശവാസികൾ ഒറ്റക്കെട്ടായി പ്രതിരോധം തീർത്തെങ്കിലും വൻ പോലീസ് സന്നാഹം എത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. 
സിപിഎം പരപ്പ ലോക്കൽ സെക്രട്ടറി ഏ ആർ രാജു, കാരാട്ട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് കാരാട്ട്, ഒമ്പതാം വാർഡ് മെമ്പർ എം.പി രാഘവൻ ഉൾപ്പടെ 100 ഓളം സമര പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ജില്ലാ പഞ്ചായത്ത് ഓവുചാൽ ഒഴിച്ചുള്ള സ്ഥലത്തിലൂടെ റോഡ് നിർമ്മിക്കാമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് റോഡ് നിർമ്മിക്കാൻ ക്വാറി അധികൃതർ എത്തിയതെന്ന് ഉത്തരവ്‌ നടപ്പിലാക്കാൻ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയ  എക്സിക്യൂട്ട് മജിസ്ട്രേറ്റിൻ്റെ ചുമതലയുള്ള
വെള്ളരിക്കുണ്ട് തഹസിൽദാർ
പി.വി മുരളി പറഞ്ഞു.
സംഘർഷ സാധ്യത കണക്കിലെടുത്ത് സി.ഐ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ വിജയകുമാർ എന്നിവരടങ്ങിയ പോലീസ് സംഘം രാവിലെ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

No comments