Breaking News

കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട് : ഇരുചക്ര വാഹന യാത്രക്കാരനെ അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു വെളളിയാഴ്ച പുലർച്ചെ 5 മണിക്ക് ദേശീയപാത ചെമ്മട്ടംവയിലിലാണ് സംഭവം. പെരിങ്ങോം സ്വദേശിയായ അഭിലാഷിനാണ് പരിക്കേറ്റത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, പിന്നിട് ഇതുവഴി വന്ന മറ്റു വാഹന യാത്രക്കാർ 108 ൽ വിവരം അറിയിച്ച് ആംബുലൻസ് എത്തിയാണ് ജില്ലാശുപത്രിയിൽ എത്തിച്ചത്. പരിക്കു ഗുരുതമായതിനാൽ പരിയാരത്തേക്കു മാറ്റി. ഇദ്ദേഹം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആളാണ്

No comments