Breaking News

ഹൈസ്‌കൂൾ വിദ്യാർത്ഥിക്ക് മയക്കുമരുന്ന് നൽകിയ പ്രതിക്കെതിരെ കാപ്പാ ചുമത്തി


ഹോസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കുമരുന്ന് നല്‍കി എന്ന പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹോസ്ദുര്‍ഗ് ജയിലില്‍ കഴിയുകയായിരുന്ന മരക്കാപ്പ് കടപ്പുറം സ്വദേശി ശ്യാം മോഹനെ (32) യാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ബാംഗ്ലൂരിലും മറ്റും ഒളിവില്‍ കഴിഞ്ഞ പ്രതിയെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഡിസംബര്‍ 31 ന് രാത്രി അറസ്റ്റ് ചെയ്തത്.

No comments