Breaking News

മംഗലകുഞ്ഞുങ്ങൾ അരങ്ങിലെത്തി കോറോം മുച്ചിലോട്ട് ഇന്ന്‌ തിരുമുടി നിവരും


പയ്യന്നൂർ : കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മംഗല കുഞ്ഞുങ്ങൾ അരങ്ങിലെത്തി. വെറ്റില കരിച്ച് കൺമഷിയെഴുതി മുല്ല പൂച്ചൂടി ഇളക്കത്താലിയും പതക്കവും വളയുമണിഞ്ഞാണ് കുഞ്ഞുങ്ങൾ അരങ്ങിലെത്തിയത്. ഭഗവതിയുടെ തോറ്റത്തോടും ദേവനർത്തകരോടും ഒപ്പം വാല്യക്കാരുടെ തോളിലേറിയ മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്രത്തെ മൂന്നുതവണ വലം വെച്ചു. സമാപന ദിവസമായ ചൊവ്വ പുലർച്ചെ മുതൽ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. രാവിലെ ഏഴിന് കണ്ണങ്ങാട്ട് ഭഗവതി,ഒമ്പതിന് പുലിയൂർ കാളി,10ന് മടയിൽ ചാമുണ്ഡി, 10.30ന് വിഷ്‌ണുമൂർത്തി പുറപ്പാട്. പകൽ ഒന്നിന് മേലേരി കയ്യേൽക്കൽ. രണ്ടിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. തുടർന്ന് അന്നദാനം. തിങ്കളാഴ്‌ച സാംസ്‌കാരിക സമ്മേളനം സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്‌തു. സിനിമാതാരങ്ങളായ പി പി കുഞ്ഞികൃഷ്‌ണൻ, ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ മുഖ്യാതിഥികളായി.


No comments