Breaking News

മുനിയറകളുടെ രഹസ്യം തേടി ബാനം സ്കൂളിലെ കുട്ടികൾ


പരപ്പ: ചരിത്രാതീത കാലത്തെ മുനിയറകളുടെ രഹസ്യം തേടി ബാനം ജിഎച്ച്എസിലെ കുട്ടികളെത്തി. സാമൂഹ്യശാസ്ത്രത്തിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ബാനത്തുള്ള മഹാശിലാസ്മാരകമായ മുനിയറകൾ സന്ദർശിച്ചത്. ചെങ്കൽപാറ പ്രദേശത്തെ മുനിമടകൾ എന്നുകൂടി അറിയപ്പെടുന്ന അറകൾ വിദ്യാർത്ഥികൾക്ക് കൗതുകമായി. എം.ലത, അനൂപ് പെരിയൽ, മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

No comments