Breaking News

ശങ്കരാഭരണമെന്ന ഇതിഹാസത്തിന്റെ ശില്പി; സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു



തെന്നിന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകൻ കെ വിശ്വനാഥ് (92)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് എന്ന് വിശേഷിപ്പിക്കാം കെ വിശ്വനാഥനെ. അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായ വ്യക്തി കൂടിയാണ് കെ വിശ്വനാഥ്. യാരടി നി മോഹിനി, രാജാപാട്ടൈ, ലിംഗ, ഉത്തമ വില്ലൻ എന്നീ സിനിമകളിൽ കെ വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

1951-ൽ തെലുങ്ക്-തമിഴ് സിനിമയായ 'പാതാള ഭൈരവി'യിൽ സഹസംവിധായകനായാണ് വിശ്വനാഥ് സംവിധായകനായി തന്റെ കരിയർ ആരംഭിക്കുന്നത്.1965-ൽ 'ആത്മ ഗൗരവം' എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മികച്ച ഫീച്ചർ ഫിലിമിനുള്ള നന്തി അവാർഡ് നേടി. ചലച്ചിത്രമേഖലയിലെ ഒരു ഓൾറൗണ്ടറായ കമൽഹാസൻ തന്റെ ഗുരുനാഥന്മാരായി കണക്കാക്കുന്നത് വളരെ കുറച്ച് ആളുകളെയാണ്, അതിൽ മുതിർന്ന തെലുങ്ക് സംവിധായകനും നടനുമായ കെ വിശ്വനാഥനും ഉണ്ട്.

No comments