ഓപ്പറേഷൻ ക്ലീൻ കാസർകോട് കാഞ്ഞങ്ങാട് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപ്പന സംഘത്തിലെ 2 പേരെ പോലീസ് പിടികൂടി
കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ. പി. എസിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും എസ്.ഐ സതീശന്റെയും നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിൽ ഹൊസ്ദുർഗ് കല്ലൂരാവിയിലെ
സമദ്.പി (31) ആണ് 1.070 ഗ്രാം MDMA യുമായി ഒഴിഞ്ഞവളപ്പ് എന്ന സ്ഥലത്തു KL60 F 331 നമ്പർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേ പിടിയിലായത്. കൂടാതെ ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടു വന്നു കാഞ്ഞങ്ങാട്, ചെറുവത്തൂർ മേഖലകളിൽ വിൽപ്പന നടത്തുന്ന കാഞ്ഞങ്ങാട് ബല്ല കടപ്പുറത്തെ ജാഫർ എം.പി യെ ചന്തേര എസ്.ഐ ശ്രീദാസ് അറസ്റ്റ് ചെയ്തു. പോലീസ് സംഘത്തിൽ ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങളായ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ്. പ്രണവ്, ജ്യോതിഷ് എന്നിവർ ഉണ്ടായിരുന്നു
No comments