പ്രാദേശിക ചരിത്രരചന നിളയും ആദിത്യനും സംസ്ഥാനത്തേക്ക് കമ്പല്ലൂർ ഗവ.ഹയർ സെക്കൻഡറിയിലെ ഒമ്പതാംതരം വിദ്യാർഥിയാണ് കെ ആദിത്യൻ
കാസർകോട് : പ്രാദേശിക ചരിത്രമെഴുതി മികവുതെളിയിച്ച് സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിളയും ആദിത്യനും. സമഗ്ര ശിക്ഷാ കേരള എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചനയായ - ‘പാദമുദ്ര’കൾ പരിപാടിയിലാണ് ഉദിനൂർ ഗവ.ഹയർ സെക്കൻഡറിയിലെ എട്ടാം തരം വിദ്യാർഥിനി വി നിളയും കമ്പല്ലൂർ ഗവ.ഹയർ സെക്കൻഡറിയിലെ ഒമ്പതാംതരം വിദ്യാർഥി കെ ആദിത്യനും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഉപജില്ലാ, ജില്ലാപരിശീലനം, ചരിത്രഭൂമികളിലേക്കുള്ള സന്ദർശനം, തയാറാക്കിയ ചരിത്രത്തിന്റെ അവതരണം, രചന വിലയിരുത്തൽ എന്നിവയും നടത്തി.അവസാന ഘട്ടത്തിൽ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ വിദഗ്ധർ കുട്ടികളെ അഭിമുഖം നടത്തിയുമായിരുന്നു തെരഞ്ഞെടുപ്പ്. ഇടയിലെക്കാടിന്റെ പാരിസ്ഥിതിക ചരിത്രരചനയായിരുന്നു നിളയെ മികവിലേക്കുയർത്തിയത്.മുനയൻകുന്നിന്റെ കാർഷിക സാമൂഹ്യ ജീവിത ചരിത്രരചനയായിരുന്നു ആദിത്യനെ മുൻനിരയിലെത്തിച്ചത്.ഇരുവരും ഫെബ്രുവരി 12, 13 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാനശില്പശാലയിൽ പ്രബന്ധാവതരണം നടത്തും.
No comments