Breaking News

"നിർമ്മലഗിരിയുടെ ക്വിസ് മാസ്റ്റർ " ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി സ്കൂളിനും നാടിനും അഭിമാനമായി ശ്രീനന്ദ് എസ് നായർ


വെള്ളരിക്കുണ്ട് :  ഈ വർഷം നടന്ന സബ്ജില്ല, ജില്ലാ, സംസ്ഥാനതല ക്വിസ് മത്സരങ്ങളിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ചുകൊണ്ട് നിർമ്മലഗിരി എൽ. പി സ്കൂൾ  വെള്ളരിക്കുണ്ടിലെ ശ്രീനന്ദ് എസ് നായർ ക്വിസ് മത്സരങ്ങളിലെ മിന്നും താരമായി മാറി. ഈ കൊച്ചു മിടുക്കൻ ഈ കൊച്ചുകാലയളവിൽ സ്വന്തമാക്കിയത് നിരവധി പുരസ്‌കാരങ്ങൾ.

ഈ വർഷം കൊണ്ടുമാത്രം ഈ കൊച്ചുമിടുക്കൻ നേടിയെടുത്ത വിജയങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ് 

സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് സബ്ജില്ല ജില്ലാ - ഒന്നാം സ്ഥാനം , ചിറ്റാരിക്കാൽ സബ്ജില്ല സയൻസ് ക്വിസ്   - ഒന്നാംസ്ഥാനം ,  K P S T A സ്വദേശി മെഗാ ക്വിസ് സബ്ജില്ല  - ഒന്നാം സ്ഥാനം , കബ് ബുൾബുൾ ക്വിസ് സബ്ജില്ല ജില്ലാ  -  ഒന്നാം സ്ഥാനം , അക്ഷരമുറ്റം ക്വിസ് സബ്ജില്ല ജില്ലാ -  ഒന്നാം സ്ഥാനം, അക്ഷരമുറ്റം ക്വിസ് സംസ്ഥാനതലം - നാലാം സ്ഥാനം , A K S T U  അറിവുത്സവം ക്വിസ് സബ്ജില്ല - ഒന്നാം സ്ഥാനം ,   K S T A മെഗാ ക്വിസ് സബ്ജില്ല ജില്ലാ   -  ഒന്നാം സ്ഥാനം

ചെറുപ്പം മുതൽ പുസ്തകങ്ങളെ ചങ്ങാതിമാരാക്കി മാറ്റിയ ഈ കുട്ടിത്താരം കൂടുതൽ സമയം ചെലവിടുന്നതും പുസ്തകങ്ങൾക്കൊപ്പമാണ്. അതുകൊണ്ടുതന്നെയാണ് ഡി. സി. എൽ.  കിക്ക് ഔട്ട് സംസ്ഥാനതല ഉദ്ഘാടന വേദിയിൽ കാസർഗോഡ് ജില്ലാ നാർക്കോട്ടിക് സെൽ D Y S P മാത്യൂസ് സാറിന്റെ ചോദ്യത്തിന് വിവിധ സിലബസുകളിൽ പഠിക്കുന്ന പ്ലസ് ടു വരെയുള്ള നൂറുകണക്കിന് വിദ്യാർത്ഥികളിൽ നിന്നും ശരിയുത്തരം നൽകി തിളങ്ങിനിൽക്കാൻ ശ്രീനന്ദിന് കഴിഞ്ഞത് ഡി.സി. എൽ. ഡയറക്ടർ കൊച്ചേട്ടൻ , ഫാദർ റോയി കണ്ണംചിറ , കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഐക്കൺ ആയി  ശ്രീനന്ദിനെ പ്രഖ്യാപിക്കുകയും ചെയ്തു. നിർമ്മലഗിരി എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനന്ദ് എസ്.നായർ പുങ്ങംച്ചാൽ സ്വദേശികളായ സന്തോഷ്‌ , അജിത എന്നിവരുടെ മകനാണ്


No comments