Breaking News

കെ.സുരേഷ് എന്റോവ്മെന്റ് കീഴ്മാല എ എൽ പി സ്കൂളിന് ജില്ലാപഞ്ചായത്തംഗം സി ജെ സജിത്ത് വിതരണം ചെയ്തു


കരിന്തളം: ഡി വൈ  എഫ് ഐ  നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി അംഗമായിരിക്കെ മരണപെട്ട കെ സുരേഷിന്റെ  സ്മരണാർത്ഥം ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി ഏർപ്പെടുത്തിയ എന്റോവമെന്റ് 2009 മുതൽ  കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിദ്യാലയങ്ങക്ക് നൽകി വരുന്നു ,ഈ വർഷത്തെ എന്റോവ്മെന്റ് കീഴ്മാല എ എൽ പി സ്കൂളിന് ജില്ലാപഞ്ചായത്ത് മെമ്പർ സി ജെ സജിത്ത്  വിതരണം ചെയ്തു  ബ്ലോക്ക് പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി എൻ കെ ഭാസ്കരൻ, ഹെഡ് മിസ്ട്രസ് പുഷ്പലത, മാനേജർ കെ ചന്ദ്രൻ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത്കുമാർ,വാർഡ് മെമ്പർ ടി എസ് ബിന്ദു,പി ടി എ പ്രസിഡന്റ്‌ വാസു കരിന്തളം ,സിനീഷ്കുമാർ, വി മുകേഷ്, എം എ നിതിൻ എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.

No comments