Breaking News

ടി.നസിറുദീൻ്റെ ഒന്നാം ചരമവാർഷിക ദിനം കാരുണ്യദിനമായി ആചരിച്ചുകൊണ്ട് വെള്ളരിക്കുണ്ടിലെ വ്യാപാരികൾ


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി.നസിറുദീൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കി കാരുണ്യ ദിനമായി ആചരിച്ചു, വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ ടി.നസിറുദീൻ്റെ ഛായചിത്രം അനാച്ഛാദനവും പുഷ്പാർച്ചനയും നടത്തി. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി കേശവൻ നമ്പീശൻ അധ്യക്ഷത വഹിച്ചു . യൂത്ത് വിംഗ്   പ്രസിഡണ്ട് സാം സെബാസ്റ്റിൻ ,പുഴക്കര കുഞ്ഞികണ്ണൻ നായർ , പ്രസ് ഫോറം പ്രസിഡൻറ് ഡാജി ഓടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.ഷാജൻ പൈങ്ങോട്ട് സ്വാഗതവും, ബാബു കല്ലറയ്ക്കൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് ഗാന്ധിഭവനുള്ള ധനസഹായ വിതരണവും നടത്തി.

No comments