ബളാൽ ഗ്രാമ പഞ്ചായത്ത് വയോജനങൾക്കായി എടത്തോട് സ്പഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് നടത്തി
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ: യൂപി സ്കൂളിൽ വയോജനങൾക്കായി സ്പഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേത്രരോഗം, ചർമ്മരോഗം, ശ്വാസകോശ രോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരായ ടിജോ പി ജോയി, അരുൺ പി വി , ഷിനിൽ വി എന്നിവർ ക്യാമ്പ് നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് മെമ്പർ ജോസഫ് വർക്കി ഉദ്ഘാടനം ചെയ്തു. ജൂ ഹെൽത്ത് ഇൻസ്പക്ടർ ഷെറിൻ വൈ എസ്,ഹെഡ് മാസ്റ്റർ സണ്ണി സി.കെ, ശ്രീ ശശീധരൻ പി ആർ , സീനിയർ നഴ്സിംഗ് ഓഫീസർ ജോബി ജോർജ്ജ് സംസാരിച്ചു. വാർഷിക പദ്ധതിയിലുൾപ്പെടുത്തി ക്യാമ്പിൽ പങ്കെടുത്ത ബീ പി എൽ വിഭാഗത്തിൽ പെട്ടവർക്ക് കണ്ണട, മറ്റ് ഉപകരണങൾ നൽകും.
No comments