Breaking News

ബളാൽ പഞ്ചായത്ത്‌ പാലിയേറ്റിവ് കുടുംബ സംഗമംനടത്തി.. വേദനമറന്നു സംഗമത്തിൽ പങ്കെടുക്കാനെത്തിയത് 100ഓളം പേർ


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത്‌ പാലിയേറ്റിവ് രോഗീ ബന്ധു കുടുംബ സംഗമംസംഘടിപ്പിച്ചു..


ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട്. കൊന്നക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പാലിയേറ്റിവ് രോഗീ ബന്ധു  കുടുംബ സംഗമം സംഘടിപ്പിച്ചത്..


ബളാൽപഞ്ചായത്തിലെ  പാലിയേറ്റിവ് പരിചരണത്തിൽ കഴിയുന്ന രോഗി കളെയും അവരുടെ ബന്ധു ക്കളെയും ഉൾപ്പെടുത്തി യാണ് സംഗമം നടത്തിയത്.

മാലോം സെന്റ് ജോർജ് ഫെറോന ചർച്ച് പാരീഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത്‌  പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം  ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ . ടി. അബ്ദുൾ കാദർ. പി. പത്മാവധി. പഞ്ചായത്ത് അംഗങ്ങളായ     .സന്ധ്യ ശിവൻ. മോൻസി ജോയി. .എം. അജിത.  മെഡിക്കൽ ഓഫീസർ ഡോ. വിധു ജെയിംസ്l

ഹെൽത്ത് ഇൻസ്പെക്ടർ മാരായ  രഞ്ജിത്ത് ലാൽ. ഷാജി തോമസ്  .വെള്ളരിക്കുണ്ട് പാലിയേറ്റിവ് സെക്ക ട്ടറി ബേബി ചെമ്പരത്തി. കെ. സി. ഡെയ്‌സി. വി. അനിൽകുമാർ എന്നിവർപ്രസംഗിച്ചു...

പഞ്ചായത്തിലെ 100ഓളം പാലിയേറ്റിവ് പരിചരണത്തിൽ കഴിയുന്ന രോഗികൾക്കും ബന്ധുക്കൾക്കും സ്നേഹവിരുന്നും സമ്മാനങ്ങളും നൽകി.

വിവിധ കാലാ പരിപാടി കളും അരങ്ങേറി

No comments