Breaking News

വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന പിടിച്ചെടുത്തത് അനധികൃതമായി കൈവശം വച്ച 52,000 രൂപ


വെള്ളരികുണ്ട്: വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ ഓഫിസിൽ വിജിലൻസ് ഡിവൈഎസ്പി കെ.വി. വേണുഗോപാലും സംഘവും മിന്നൽ പരിശോധന നടത്തി. എം.വി.ഐ യുടെ കയ്യിൽ നിന്ന് അനധികൃതമായി കൈവശം വെച്ച 7130 രൂപയും ഇദ്ദേഹത്തിന്റെ ക്യാബിനിൽ ഉണ്ടായിരുന്ന ആറ് ഏജന്റ്മാരിൽ നിന്നും 45140 രൂപയും പിടിച്ചെടുത്തു. ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കുന്നതിന് കൈക്കൂലി നൽകാൻ ഏജന്റ്മാർ ക്യൂ നിൽക്കുന്ന അപൂർവ കാഴ്ചയാണ് ആർ.ടി.ഓഫീസിൽ കാണാൻ കഴിഞ്ഞതെന്ന് ഡിവൈഎസ്പി മലയോരം ഫ്ലാഷിനോട് പറഞ്ഞു.   വിജിലൻസ് ടീം രാവിലെ ടെസ്റ്റ് ഗ്രൗണ്ട് മുതൽ രഹസ്യമായി പിന്തുടർന്നാണ് ഓഫിസിൽ വെച്ച് അനധികൃത പണം പിടികൂടിയത്. വിജിലൻസ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന് പുറമെ അസി. സബ് ഇൻസ്പെക്ടർ വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ രഞ്ജിത് കുമാർ, സിവിൽ പോലീസ് ഓഫീസർ കെ പ്രമോദ് കുമാർ, ടി.വി.രതീഷ്, ജില്ലാ പ്ലാനിംഗ് ഓഫിസിലെ അസിസ്റ്റന്റ് ടൗൺ പ്ലാനർ പി.വി. ബൈജു എന്നിവരുമുണ്ടായിരുന്നു.

No comments