Breaking News

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുന്നുംകൈയിൽ പതാകദിന പൊതുയോഗം സംഘടിപ്പിച്ചു


ഭീമനടി: 2023 ഫെബ്രുവരി 18,  19 , 20 , 21 തിയതികളിലായി കാഞ്ഞങ്ങാട് നടക്കുന്ന കെ എസ് ടി എ 32ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കുന്നും കൈയിൽ പതാക ദിന പൊതുയോഗം സംഘടിപ്പിച്ചു. 

കെ എസ് ടി എ ജില്ല ജോയിന്റ് സെക്രട്ടറി കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി അനിതകുമാരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ ടി ജോസ് ,  ജില്ലാ വൈസ് പ്രസിഡന്റ് പി രവിന്ദ്രൻ , പി എം ശ്രീധരൻ , വി കെ റീന, എം ബിജു , പി രവി , പ്രമോദ് കുമാർ എ വി , പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു .ഉപജില്ലാ ട്രഷറർ ഷൈജു സി സ്വാഗതവും ഭാഗ്യേഷ് കെ നന്ദിയും രേഖപ്പെടുത്തി. പതാകദിനത്തോടനുബന്ധിച്ച് ഉപജില്ലയിലെ എല്ലാ വിദ്യാലയ യൂണിറ്റുകളിലും പതാക ഉയർത്തി. കുന്നും കൈയിൽ പ്രകടനവും സംഘടിപ്പിച്ചു

No comments