Breaking News

ചിറ്റാരിക്കാൽ-ഭീമനടി റോഡ് ദുരവസ്ഥ; കരാറുകാരന്റെ അനാസ്ഥയ്ക്കെതിരെ സിപിഐ എം നർക്കിലക്കാട് ധർണ്ണാ സമരം സംഘടിപ്പിച്ചു


ഭീമനടി: ചെറുവത്തൂർ ചീമേനി ഐടി പാർക്ക്- ഓടക്കൊല്ലി -ചിറ്റാരിക്കാൽ- ഭീമനടി റോഡ്  നിർമ്മാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാത്ത കരാറുകാരന്റെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ നർക്കിലക്കാട് ധർണ്ണാ സമരം നടത്തി. രാവിലെ 10ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. രാവിലെ 10 ന് തുടങ്ങിയ ധർണ്ണ വൈകിട്ട് ആറിന് സമാപിച്ചു. സമാപനയോഗം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു.  തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തത്. തു​ട​ക്കം മുത​ല്‍ മെല്ലെ​പ്പോ​ക്കി​ലാ​യി​രു​ന്ന റോ​ഡ് പ​ണി ഇ​പ്പോ​ഴും അതേ സ്ഥിതിയാണ്. തികഞ്ഞ അനാസ്ഥയാണ് കരാറുകാരൻ കാണിക്കുന്നത്. ഇതിനെതിരെയാണ് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചത്. കയനി ജനാർദനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, ടി പി തമ്പാൻ, കെ പി നാരായണൻ, സ്കറിയ അബ്രഹാം, ടി കെ ചന്ദ്രമ്മ, കെ ഒ അനിൽകുമാർ, എം കൃഷ്ണൻ നായർ, എം എൻ രാജൻ, ബിന്ദു മുരളീധരൻ, വി തമ്പായി, കെ കെ വി സുധീഷ്, ബൈജുമോൻ എന്നിവർ സംസാരിച്ചു. എ അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു.

No comments